തിരുവനന്തപുരം: ആസ്ട്രേലിയയിലെ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ. 26ന് ആസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 21ന് മുരളീധരൻ ബ്രിസ്ബെയിനിലെത്തും. ആസ്ട്രേലിയയിലെ ലിബറൽ നാഷണൽ പാർട്ടിയുടെ ക്ഷണപ്രകാരം ബി.ജെ.പി കേന്ദ്രഘടകമാണ് വി.മുരളീധരനെ നിയോഗിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണവും നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനാണ് ലോകത്തിലെ പ്രമുഖ പാർട്ടി പ്രതിനിധികളെ ലിബറൽ നാഷണൽ പാർട്ടി നിയോഗിച്ചിരിക്കുന്നത്. ഇവരിൽ ഒരാളാണ് വി.മുരളീധരൻ. ഇന്ത്യയിൽ നിന്ന് വി.മുരളീധരൻ മാത്രമാണ് പങ്കെടുക്കുന്നത്.
Post Your Comments