ദുബായ് : യു.എ.ഇയില്‍ എപ്പോള്‍ വേണമെങ്കിലും എളുപ്പത്തില്‍ ജോലി മാറാവുന്ന വകുപ്പുകളെ കുറിച്ച് പ്രശസ്ത നിയമവിദഗ്ദ്ധന്‍ അഡ്വ. ആശിഷ് മെഹ്ത പറയുന്നു.
യു.എ.ഇയില്‍ എളുപ്പത്തില്‍ ജോലി ലഭിക്കുന്നതിനും ജോലി മാറുന്നതിന് സാധിക്കുന്ന വകുപ്പുകളാണ്
1, എഞ്ചിനീയര്‍
2, ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, നഴ്‌സ് (ആണ്‍-പെണ്‍ )
3, അഗ്രികള്‍ച്ചര്‍ ഗൈഡ്‌സ്,
4, അഡ്‌നിനിസ്‌ട്രേറ്റീവ് ഉദ്യോഗം
5, അക്കൗണ്ടന്റ്
6, ഇലക്ട്രോണികസ് ടെക്‌നീഷ്യന്‍സ്
ലേബര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 132 പ്രകാരം, ചുരുങ്ങിയ കാലാവധിയുള്ള തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ തൊഴിലുടമയും ജീവനക്കാരും പരസ്പര സമ്മതപ്രകാരമുള്ള രണ്ട് വര്‍ഷത്തേയ്ക്ക് കരാര്‍ പുതുക്കാവുന്നതാണ്.
മാത്രമല്ല ജോലിയ്ക്ക് കയറി ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ ജോലി ചെയ്യുന്ന വ്യക്തിയ്ക്ക് ശമ്പള ആനുകൂല്യമോ ശമ്പള വര്‍ധനയോ നല്‍കണമെന്ന് ആള്‍ട്ടിക്കിളില്‍ വ്യവസ്ഥയുണ്ട്.
ശമ്പളം വര്‍ധിപ്പിക്കുന്നതിന്റെ കണക്കുകള്‍ ഇപ്രകാരമാണ്. ആദ്യ അഞ്ചു വര്‍ത്തിന്റെ സേവനത്തിന് ഒരോ വര്‍ഷത്തിന്റെ 21 ദിവസം വീതം കണക്കാക്കിയാണ്.
മറ്റൊന്ന് യു.എ.ഇയില്‍ തൊഴില്‍ വിസ റദ്ദാക്കിയാല്‍ രാജ്യത്ത് എത്ര ദിവസം തങ്ങാം എന്നതിനെ കുറിച്ചാണ് നിയമവിദഗ്ദ്ധന്‍ അഡ്വ : ആശിഷ് മെഹ്ത പറയുന്നത്.
യു.എ.ഇയില്‍ തൊഴില്‍ വിസ റദ്ദാക്കിയതിനു ശേഷം ആ രാജ്യത്ത് 30 ദിവസം താമസിയ്ക്കാം. 30 ദിവസം കഴിഞ്ഞാല്‍ പിന്നെ പിഴ കൊടുക്കേണ്ടി വരും. ദിനംപ്രതി 120 ദിര്‍ഹമാണ് പിഴ. ഇക്കാര്യങ്ങളെ കുറിച്ച് വിശദമായി അറിയുന്നതിന് റിസര്‍വേഷന്‍, റസിഡന്‍സി തുടങ്ങിയ കാര്യാലയങ്ങളുമായി ബന്ധപ്പെടേണ്ടതാണെന്നും നിയമവിദഗ്ദ്ധന്‍ അഡ്വ. ആശിഷ് മേഹ്ത പറയുന്നു
Post Your Comments