CinemaLatest NewsNewsIndiaBollywood

പത്മാവതിയെ പിന്തുണച്ച് അര്‍ണാബ് ഗോസ്വാമി

സഞ്ജയ് ലീല ബന്‍സായി ചിത്രം പത്മാവതിയെ പിന്തുണച്ച് മാധ്യമ പ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമി രംഗത്ത്. ചിത്രത്തിനു എതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ പ്രത്യേക ഷോയ്ക്ക് ശേഷം പത്മാവതിയെ പിന്തുണച്ച് അര്‍ണാബ് ഗോസ്വാമി രംഗത്ത് വന്നത്.

പത്മാവതിയെന്ന സിനിമ രജ്പുത് വിഭാഗത്തിന്റെ അഭിമാനം സംരക്ഷിക്കുന്നു. സിനിമയിലൂടെ റാണി പത്മാവതിയുടെ മഹത്വമാണ് പ്രേഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. സിനിമയെ എതിര്‍ക്കുന്ന കര്‍ണിസേനയ്ക്ക് ചിത്രം തിയേറ്ററുകളില്‍ എത്തിയാല്‍ പ്രതിഷേധം നടത്തുന്നതിന്റെ മണ്ടത്തരം മനസിലാകും. കര്‍ണി സേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച നടപടി ബിജെപി പുനപരിശോധിക്കണമെന്നും അര്‍ണാബ് ഗോസ്വാമി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button