Latest NewsNewsIndia

അരവിന്ദ് കേജരിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം സുപ്രീം കോടതിയുടെ നിര്‍ണായക വിധി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കലാകാരന്റെ ഭാവനാ സൃഷ്ടിയാണ് ഡോക്യുമെന്ററി. അതു തടയാന്‍ സാധിക്കുകയില്ല. അതില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യം നിയമത്തില്‍ തീര്‍ത്തും പരിമിതമാണ്. കലാകാരനു തന്റെ ഭാവന സിനിമ, നാടകം, നോവല്‍ തുടങ്ങിയ എല്ലാ കലാരൂപങ്ങളിലൂടെയും പ്രകടിപ്പിക്കാം. അതിന്റെ പേരില്‍ ആരെയും വേട്ടയാടാന്‍ അനുവദിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നേരെത്ത ബോളിവുഡ് ചിത്രമായ പദ്മാവതിയുടെ റിലീസ് തടയാന്‍ ആവശ്യപ്പെട്ട് ബിജെപി രംഗത്തു വന്നിരുന്നു. പദ്മാവതി സിനിമ റിലീസ് തടയണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു.

ആന്‍ ഇന്‍സിഗ്‌നിഫിക്കന്റ് മാന്‍ എന്ന ഡോക്യുമെന്ററി പറയുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ജീവിതമാണ്. ബിജെപി നേതാവും കേജരിവാളിനു നേരെ മഷിയെറിഞ്ഞ കേസിലെ പ്രതിയുമായ നചികേത വല്‍ഹേക്കറാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യപ്പെട്ട് കോടതില്‍ ഹര്‍ജി നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button