യുപി: മുസ്‌ലിംകൾ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ പൊതുവേ എതിർക്കുന്നില്ലെന്നു ജീവനകലാ ആചാര്യൻ ശ്രീശ്രീ രവിശങ്കർ. കോടതിക്കു പുറത്ത് രാമജന്മഭൂമി വിഷയം ഒത്തുതീർക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി അയോധ്യയിലെത്തിയപ്പോഴാണു പ്രതികരണം. ഇരുവിഭാഗങ്ങളിലും പെട്ടവർ ആഗ്രഹിക്കുന്നത് തർക്കത്തിനു പരിഹാരമാണ്. തർക്കപരിഹാരം എളുപ്പമല്ലെന്നറിയാം. എങ്കിലും എല്ലാവരുമായും ചർച്ച നടത്തുമെന്നും രവിശങ്കർ പറഞ്ഞു.
ഇമാമുമാരുമായും സ്വാമിമാരുമായും സന്ദർശനത്തിന്റെ ഭാഗമായി ചർച്ച നടത്തുമെന്നു രവിശങ്കർ നേരത്തേ അറിയിച്ചിരുന്നു. അതേസമയം, വിശ്വഹിന്ദു പരിഷത്തും മുസ്‌ലിം വ്യക്തി നിയമ ബോർഡും ബാബറി മസ്ജിദ് ആക്‌ഷൻ കമ്മിറ്റിയും കോടതിക്കു പുറത്തു പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments