ന്യൂഡല്‍ഹി: അപൂര്‍വ്വ ആണവ സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യ. റഷ്യ അല്ലാതെ ലോകത്ത് മറ്റൊരു രാജ്യവും ഇതു വരെ സ്വന്തമാക്കാത്ത നേട്ടമാണ് ആണവ മേഖലയിൽ ഇന്ത്യ സ്വന്തമാക്കാനായി ഒരുങ്ങുന്നത്. പുതിയ ആണവ സാങ്കേതിക വിദ്യയായ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ മേഖലയിലാണ് ഇന്ത്യ നേട്ടം സ്വന്തമാക്കാനായി പോകുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയായ ഫാസ്റ്റ് ബ്രീഡര്‍ വഴി ഉപയോഗിക്കുന്ന ആണവ ഉത്പ്പനത്തേക്കാള്‍ കൂടുതല്‍ ആണവ ഇന്ധനം നല്‍കാന്‍ സാധിക്കും.
രാജ്യത്തെ പ്രഥമ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ തമിഴ്നാട്ടിലെ ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തുള്ള കല്‍പാക്കം ആണവ നിലയത്തില്‍ സ്ഥാപിച്ചു. ആണവ ശാസ്ത്രജ്ഞർ 15 വര്‍ഷമായി ഇതിനു വേണ്ടി പരിശ്രമിച്ചു വരികയായിരുന്നു.
പ്രവര്‍ത്തനം തുടങ്ങാനായി പോകുന്ന ഈ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിൽ (ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെ പ്രൊട്ടൊടൈപ്പ് മാതൃക) യുറേനിയവും തോറിയവും പ്ലൂട്ടോണിയം എന്നിവയാണ് ഉപയോഗിക്കുന്നത്.
തോറിയം നിക്ഷേപമുള്ള രാജ്യങ്ങളിൽ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇതു ഫാസ്റ്റ് ബ്രീഡറുകള്‍ പ്രവര്‍ത്തനത്തിനു സഹായകരമാകും. ചൈന, ജപ്പാന്‍, ഫ്രാന്‍സ്, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ വര്‍ഷങ്ങളായി ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിനു വേണ്ടി ഗവേഷണം നടത്തി വരികയാണ്. ഇതോടെ ആണവ മേഖലയിൽ ഇന്ത്യ കൂടുതല്‍ കരുത്ത് നേടും.
Post Your Comments