Latest NewsNewsIndia

അവിഹിതം; യുവാവിനേയും വിവാഹിതയായ യുവതിയേയും, തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു

ഭുവനേശ്വര്‍: വിവാഹിതയായ സ്ത്രീയേയും, യുവാവിനേയും വൈദ്യൂയതി തയൂണില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം. അവിഹിത ബന്ധം ആരോപിച്ചാണ് മർദ്ദനം. സംഭവം നടന്നത് ഒഡിഷയിലെ മാല്‍ക്കങ്കിരി ജില്ലയില്‍ ക്രൂസിവാഡ ഗ്രാമത്തിലാണ്.

വിവാഹിതയായ സ്ത്രീ മറ്റൊരു ഗ്രാമത്തിലെ യുവാവുമായി ബന്ധം പുലര്‍ത്തിയിരുന്നു. പലവട്ടം ആ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ത്തിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാൽ മുന്നറിയിപ്പുകള്‍ ചെവികൊള്‍ക്കാതെ ഇവർ ബന്ധം തുടരുകയായിരുന്നു. അതിനിടെയാണ് യുവതിയെ കാണാന്‍ യുവാവ് ഗ്രാമത്തില്‍ എത്തിയത്. ഈ സമയത്താണ് ഇരുവരെയും നാട്ടുകാര്‍ തൂണില്‍കെട്ടി മര്‍ദ്ദനം അഴിച്ചുവിട്ടത്. 5000 രൂപ പിഴയായി ഇരുവരും നല്‍കാനും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. പോലീസ് ഇരുവരുടെയും പക്കല്‍ നിന്ന് പരാതി എഴുതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്.

shortlink

Post Your Comments


Back to top button