Latest NewsGulf

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം ; സൗദിയിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി മരിച്ചു

അബുദാബി : വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം സൗദിയിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി അബുദാബിയിൽ വെച്ച് മരിച്ചു. സൗദി അറേബ്യയിൽ നിന്നു കോഴിക്കോട്ടേയ്ക്കു പുറപ്പെട്ട എഎക്സ് 322 എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് സലിം (35) ആണ് മരിച്ചത്.

ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായ ഉടൻ ബുധനാഴ്ച വൈകിട്ട് 3.15ന് വിമാനം അടിയന്തരമായി അബുദാബിയിൽ ഇറക്കി. ശേഷം മഫ്റഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. 14 വർഷമായി സൗദിയിലുള്ള മുഹമ്മദ് സലീം റിയാദിൽ ഇലക്ട്രീഷ്യനായിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

shortlink

Post Your Comments


Back to top button