അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഐഎസിന്റെ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. സംഭവം നടന്നത് ഒരു കല്യാണഹാളിലെ കവാടത്തിനു സമീപമാണ്. ഇവിടെ ഒരു രാഷ്ട്രീയ പൊതുയോഗം നടക്കുകയായിരുന്നു. ആക്രമണത്തില്‍
ഏഴു പോലീസുകാരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനിന്‍ പറഞ്ഞു. ആമാസ് വാര്‍ത്താ ഏജന്‍സിയെ പ്രസ്താവനയിലൂടെ ആക്രമണം നടത്തിയത് തങ്ങളാണെന്നു ഐഎസ് അറിയിച്ചു. താലിബാന്‍ ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു വ്യക്തമാക്കി.
രാഷ്ട്രീയ പൊതുയോഗത്തില്‍ പാര്‍ലമെന്റ് അംഗം ഹഫീസ് മന്‍സൂര്‍ പങ്കെടുത്തു. ആക്രമണത്തില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടു. 700 ഓളം ആളുകളാണ് ഈ യോഗത്തില്‍ പങ്കെടുത്തത്.
അമേരിക്കയും നാറ്റോയുമായി ചോര്‍ന്ന് അഫ്ഗാന്‍ സുരക്ഷാ സേന താലിബാനും മറ്റ് തീവ്രവാദ സംഘടനങ്ങള്‍ക്കും എതിരെ ആക്രമണം നടത്തിയിരുന്നു. താലിബാന്‍ രാജ്യത്തുടനീളം നിരവധി സ്ഥലങ്ങള്‍ കീഴടക്കിയിട്ടുണ്ട്. താലിബാനും അഫ്ഗാന്‍ സുരക്ഷാ സേനയും പല ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
താലിബാനും ഐഎസും അഫ്ഗാനില്‍ സജീവമാണ്. കര്‍ശനമായ ഇസ്ലാമിക നിയമം ഇരു ഗ്രൂപ്പുകളും അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ആശയപരമായ വ്യത്യാസങ്ങള്‍ കാരണം ഇവര്‍ തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്.
Post Your Comments