ന്യൂഡൽഹി: വീടിനും ഓഫീസിനും നീണ്ട വിലാസങ്ങൾ ഒഴിവാക്കുന്നു. പകരം അക്ഷരങ്ങളും അക്കങ്ങളുമടങ്ങിയ ആറക്ക കോഡായിരിക്കും വിലാസം. ആധാര്‍ വ്യക്തിയുടെ തിരിച്ചറിയല്‍ രേഖയായതുപോലെ വീടിനും ഓഫീസിനും സമാനരീതിയിലുള്ള ഡിജിറ്റല്‍ കോഡാണ് തയ്യാറാക്കുന്നത്. ആദ്യഘട്ടമായി ഡല്‍ഹിയിലെയും നോയ്ഡയിലെയും രണ്ട് പിന് കോഡുകളിലെ വിലാസങ്ങള്‍ ‘ഇ-ലൊക്കേഷന്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. UV77D7 എന്ന രീതിയിലായിരിക്കും ഡിജിറ്റൽ കോഡുകൾ തയ്യാറാക്കുക.
വസ്തുവിന്റെ ഉടമ, വസ്തു നികുതി വിവരം, വൈദ്യുതി, വെള്ളം, പാചകവാതക കണക്ഷനുകളുടെ വിവരങ്ങള്‍ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തും. വളരെ എളുപ്പത്തില്‍ വിലാസം തിരിച്ചറിഞ്ഞ് വഴികണ്ടെത്തുന്നതിന് ഡിജിറ്റല്‍ വിലാസം ഉപകരിക്കുമെന്ന് മാപ്പ് മൈ ഇന്ത്യ പദ്ധതിയുടെ എംഡി രാകേഷ് വര്‍മ പറഞ്ഞു.
Post Your Comments