തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം നീണ്ടുപോകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. കോടതി വിധിയുടെ പകർപ് ലഭിച്ച ശേഷം മാത്രമേ രാജികകാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കൂ എന്ന് തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തോമസ് ചാണ്ടി പങ്കെടുത്താൽ സിപി ഐ മന്ത്രിമാർ വിട്ടു നിൽക്കും. മുഖ്യമന്ത്രിയും ഗതാഗതമന്ത്രി തോമസ് ചാണ്ടിയും തമ്മിലുള്ള കൂടിക്കാഴ്ച തലസ്ഥാനത്ത് അവസാനിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. തോമസ് ചാണ്ടിയുടെ രാജി ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.
ഭൂവിവാദത്തില് ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം അതിരൂക്ഷ വിമര്‍ശങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും ചര്‍ച്ചയില്‍ പങ്കെടുത്തു.
Post Your Comments