തിരുവനന്തപുരം: ഹൈക്കോടതിവിധിക്കെതിരേ സുപ്രീം കോടതിയെക്കൂടി സമീപിക്കാനുള്ള മന്ത്രി തോമസ് ചാണ്ടിയുടെ നീക്കം. ഇത് ഇടതുമുന്നണിയെ വട്ടംചുറ്റിക്കുന്നു. മന്ത്രി കോടതിയെ കളക്ടര്‍ക്കെതിരേ സമീപിച്ചത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം രാജിവെക്കുന്നതാണ് നല്ലതെന്നും മറ്റുമുള്ള കോടതി പരാമര്‍ശങ്ങളോടെ രാജിക്കാര്യം ഏതാണ്ട് ധാരണയിലേക്ക് വന്നതാണ്. എന്നാൽ ഇതിനിടെയാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള ആലോചന ചാണ്ടി പക്ഷത്തുണ്ടായത്.
ഇടതുമന്നണി മന്ത്രിയുടെ ഇത്തരം നിര്‍ബന്ധങ്ങള്‍ക്ക് നിന്നുകൊടുക്കുമോയെന്നേ അറിയാനുള്ളൂ. അദ്ദേഹത്തിന്റെ ശ്രമം ഹൈക്കോടതി വിധിക്ക് സ്റ്റേ സമ്പാദിച്ച് മന്ത്രിസ്ഥാനത്ത് തുടരാനാണ്. ജനവികാരവും കോടതി പരാമര്‍ശവും ഇത്രയും എതിരായി വന്ന സ്ഥിതിക്ക് രാജി നീളുന്ന ഓരോ നിമിഷവും അത് സര്‍ക്കാരിനെ ബാധിക്കുമെന്നതാണ് ഇടതുമുന്നണിയെ വലയ്ക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിധി വന്നശേഷം അഡ്വക്കേറ്റ് ജനറലുമായി ഫോണില്‍ സംസാരിച്ച് വിശദാംശങ്ങള്‍ ആരാഞ്ഞു. മന്ത്രി വരുത്തിയ പിഴവുകള്‍ വിധിയുടെ മര്‍മം വിശദീകരിച്ച എ.ജി. നിയമപരമായി ചൂണ്ടിക്കാട്ടി.
അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത നോക്കിയാണ് ഹര്‍ജി പിന്‍വലിക്കാന്‍ സാവകാശം ലഭിച്ചിട്ടും അത് വേണ്ടെന്ന് മന്ത്രി നിലപാടുത്തത്. ഹര്‍ജി പിന്‍വലിച്ചശേഷം അപ്പീല്‍ നല്‍കാനാകില്ല. ഹൈക്കോടതി വിധിയുടെ വിശദാംശം മനസ്സിലാക്കിയും എന്‍.സി.പി.യുടെ തീരുമാനം അറിഞ്ഞശേഷവും തീരുമാനമെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചത് തോമസ് ചാണ്ടിക്ക് ശ്വാസം വിടാനുള്ള സമയം നല്‍കുന്ന പ്രതികരണമാണ്. മുഖ്യമന്ത്രിയുടെ സമ്മതത്തോടെയേ മന്ത്രിസ്ഥാനത്തിരുന്ന അദ്ദേഹത്തിന് സുപ്രീം കോടതിയെ സമീപിക്കാനാകൂ.
Post Your Comments