Latest NewsNewsGulf

പള്ളികളില്‍ അനധികൃതമായി മതപ്രഭാഷണങ്ങള്‍ നടത്തുന്നതിനും ഖുര്‍ ആന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിനും യു.എ.യില്‍ വിലക്ക്

 

ദുബായ് : യു.എ.ഇ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പള്ളികളിലും മറ്റും നടത്തുന്ന മതചടങ്ങളുകള്‍ക്ക് യു.എ.ഇയില്‍ നിയന്ത്രണം വരുന്നു. മതപ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ ക്ലാസ്സുകള്‍, മറ്റ് മതപരമായ ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുവദി വാങ്ങണമെന്ന പുതിയ കരട് നിയമത്തിന് ഫൈഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.

നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും തടവുമാണ് ശിക്ഷ. ഇതനുസരിച്ച് മലയാളി മതസംഘടനകള്‍ ഉള്‍പ്പെടെയുള്ളവയുടെ പരിപാടിപാടികള്‍ക്ക് നിയന്ത്രണം വരും. ഇനി മുതല്‍ മതസ്ഥാപനങ്ങളില്‍ ഒരാളെ ജോലിക്ക് നിയോഗിക്കുമ്പോഴും മതപരമായ പുസ്തകങ്ങളടങ്ങിയ ലൈബ്രറികള്‍ സ്ഥാപിക്കുമ്പോഴും സംഭാവനകള്‍ വാങ്ങുമ്പോഴും ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റില്‍ നിന്ന് അനുമതി വാങ്ങണം. ഇതുമായി ബന്ധപ്പെട്ട ചെറിയ നിയമലംഘനത്തിന് പോലും മൂന്ന് മാസം തടവോ 5000 ദിര്‍ഹം പിഴയോ ഇവ രണ്ടുമോ ലഭിക്കും.

പള്ളികളുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചും അവയുടെ പരിപാലനത്തെ കുറിച്ചും കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് പുതിയ നിയമം. യോഗ്യരായ ആളുകളെ മാത്രമേ പള്ളികളില്‍ നിയമിക്കാവൂ എന്ന് നിയമം അനുശാസിക്കുന്നുണ്ട്. നിയമവിരുദ്ധ സംഘടനകളില്‍ പെട്ടവര്‍, നിരോധിത രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവരെ നിയോഗിക്കാന്‍ പാടില്ല. ഇവര്‍ പള്ളികള്‍ക്ക് പുറത്ത് ഖുര്‍ആന്‍ ക്ലാസ്സുകളെടുക്കുന്നതും പ്രഭാഷണങ്ങള്‍ നടത്തുന്നതും വിലക്കുന്നതാണ് പുതിയ ബില്ല്.

ഈ നിയമങ്ങള്‍ പാലിക്കാതെ പള്ളികളുടെ പവിത്രതയ്ക്കും സുരക്ഷയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 20,000 മുതല്‍ 50,000 വരെ ദിര്‍ഹം പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ ലഭിക്കുക. പള്ളികളില്‍ യാചന നടത്തുന്നവര്‍ക്കും ഇമാമിന്റെ പ്രഭാഷണങ്ങളെ ചോദ്യം ചെയ്യുന്നവര്‍ക്കും 5000 ദിര്‍ഹം പിഴയും മൂന്നുമാസം തടവുമാണ് ശിക്ഷ. പള്ളികളിലെ ജീവനക്കാരുടെ ശമ്പളവും ബില്ല് ചര്‍ച്ച ചെയ്യുന്നുണ്ട്. 6,300 ദിര്‍ഹമാണഅ മിനിമം വേതനമായി നിശ്ചയിച്ചിരിക്കുന്നത്. അതില്‍ കൂടുതല്‍ കൊടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അത് നല്‍കുന്നതിന് വിരോധമില്ലെന്നും ഇസ്ലാമിക കാര്യം ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് മതാര്‍ അല്‍ കഅബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button