![](/wp-content/uploads/2017/11/arrest-1.jpg)
മധുര; നിര്‍മ്മല്‍ ചിട്ടിഫണ്ട് ഉടമ നിര്‍മ്മല്‍ കൃഷ്ണ കീഴടങ്ങി. മധുര കോടതിയിലാണ് കീഴടങ്ങിയത്. കോടതി പരിസരത്ത് ഇതറിഞ്ഞ് തമിഴ്നാട് – കേരള ക്രൈംബ്രാഞ്ച് സംഘം ഉണ്ടായിരുന്നു. ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പാണ് നിർമ്മൽ നടത്തി മുങ്ങിയത്. നിര്‍മ്മലനെ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ തട്ടിപ്പിന്റെ കൃത്യമായ വിവരം പൊലീസിന് ലഭ്യമാകൂ. വന്‍ പൊലീസ് സുരക്ഷയാണ് മധുര കോടതിയില്‍ ഹാജരായ നിര്‍മ്മലന് ഏര്‍പ്പെടുത്തിയിരുന്നത്.
കേരള തമിഴ്നാട് അതിര്‍ത്തിയായ പളുകല്‍ കേന്ദ്രീകരിച്ചുള്ള നിര്‍മ്മല്‍ ബനിഫിറ്റ് ലിമിറ്റഡെന്ന സ്ഥാപനം ഓണത്തിന് തൊട്ടുപിന്നാലെയാണ് പൂട്ടി നിര്‍മ്മലനും കുടുംബവും നാടുവിട്ടത്. ചിട്ടി ഇടപാടുകള്‍ക്ക് പുറമേ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് തമിഴ്നാട്, കേരള അതിര്‍ത്തിയിലുള്ള ആയിരക്കണക്കിനാളുകളില്‍ നിന്ന് കോടികണക്കിന് രൂപ നിക്ഷേപമായും ഇയാള്‍ സ്വീകരിച്ചിരുന്നു. നിക്ഷേപകരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, ബിസിനസുകാര്‍, വീട്ടമ്മമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
Post Your Comments