കണ്ണൂര്‍:പാനൂരില്‍ നിന്നും ബോംബ് നിര്‍മിക്കുന്നതിനുള്ള സാമഗ്രികളുമായി ഒരാളെ പോലീസ് പിടികൂടി. പാനൂര്‍ സ്വദേശി രജിതിനെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് ആണി, വെടിമരുന്ന്, നൂല്‍ എന്നിവ കണ്ടെടുത്തു. ഇയാള്‍ സി.പി.എമ്മുകാരാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ ഇക്കാര്യം സി.പി.എം നേതൃത്വം നിഷേധിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി പാനൂരില്‍ സി.പി.എം ബിജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സി.പി.എം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു.സംഭവസ്ഥലത്ത് അക്രമ സംഭവങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ പൊലീസ് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രജിത്തിനെ പിടികൂടിയത്.
Post Your Comments