താനൂര്‍: വി.അബ്ദുറഹ്മാന് എം.എല്‍.എ ടോള്‍ ബൂത്ത് ജീവനക്കാരനെ ആക്രമിച്ചു. ടോള്‍ ബൂത്ത് ജീവനക്കാരന് എംഎല്‍എയുടെ വാഹനത്തിനു ടോള്‍ ചോദിച്ചു. ഇതില്‍ ക്ഷുഭിതനായ എംഎല്‍എ ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. താനൂര്‍ ദേവദാര്‍ പാലത്തിലെ ടോള്‍ ബൂത്തിന് മുന്നിലാണ് സംഭവം നടന്നത്.
വി.അബ്ദുറഹ്മാന് എം.എല്‍.എ സഞ്ചരിച്ച വാഹനത്തിനു എംഎല്‍എയുടെ ബോര്‍ഡ് ഉണ്ടായിരുന്നില്ല. ജീവനക്കാരന് ടോള്‍ ചോദിച്ച് എംഎല്‍എയുടെ കാറിനു സമീപത്ത് എത്തി. ഇതില്‍ ക്ഷുഭിതനായ എംഎല്‍എ ജീവനക്കാരനെ കാറില്‍ നിന്നും ഇറങ്ങി വന്ന ശേഷം മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഇതിനെക്കുറിച്ച് എംഎല്‍എ പറയുന്നത് ടോള്‍ ബൂത്ത് ജീവനക്കാരന് പ്രകോപിച്ചിതു കൊണ്ടാണ് താന്‍ പ്രതികരിച്ചത്. ഞാന്‍ അദ്ദേഹത്തോട് എംഎല്‍എ ആണെന്ന് അറിയിച്ചു എന്നിട്ടും ജീവനക്കാരന് മോശമായി പെരുമാറുകയും വാഹനത്തില്‍ ഇടിക്കുകയും ചെയ്തു എന്നും വി.അബ്ദുറഹ്മാന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
Post Your Comments