Latest NewsNewsIndia

ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കാൻ കോടതിയെ സമീപിച്ച് സുബ്രഹ്മണ്യ സ്വാമി

പുതിയൊരു നിയമയുദ്ധത്തിന് തുടക്കമിട്ട് വീണ്ടും സുബ്രഹ്മണ്യ സ്വാമി രംഗത്ത്.പൊതുതാത്പര്യ ഹര്ജികളിലൂടെ ജനങ്ങളുടെയും കോടതിയുടെയും ശ്രദ്ധയിലേക്ക് ഒളിഞ്ഞിരുന്ന പല സംഭവങ്ങളും കൊണ്ടുവരുന്നതിൽ പ്രധാന പങ്കു വഹിച്ച ഒരാളാണ് സുബ്രഹ്മണ്യ സ്വാമി.തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ നൽകിയ ഹർജിയിൽ തുടങ്ങി കർണാടകയിലെ ഫോൺ ചോർത്തൽ വിവാദം,2 സ്പെക്ട്രം തുടങ്ങി സ്വാമി കൈകടത്താത്ത വിഷയങ്ങൾ കുറവാണ്.
ഇപ്പോൾ ഹിന്ദു ക്ഷേത്രങ്ങൾക്ക് മേൽ ഗവൺമെന്റിനുള്ള അധികാരങ്ങൾ പുനഃപരിശോധിക്കണമെന്നും ക്ഷേത്രങ്ങൾ സ്വാതന്ത്രമാക്കണമെന്നുമുള്ള ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് സുബ്രഹ്മണ്യ സ്വാമി.ജസ്റ്റിസ് അരുൺ മിശ്ര ,ജസ്റ്റിസ് ഗൗഡ എന്നിവരടങ്ങിയ ബെഞ്ച് കേസ് സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

shortlink

Post Your Comments


Back to top button