Latest NewsNewsIndia

ശബരിമല വികസനം : സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 106 കോടി മുടക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

 

പമ്പ : ശബരിമല വികസനവുമായി ബന്ധപ്പെട്ട് 106 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ശബരിമല സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നീ സ്ഥലങ്ങളിലാണ് തുക വിനിയോഗിക്കുക. വികസന പദ്ധതികള്‍ ജനുവരി 15നു മുന്‍പ് ടെന്‍ഡര്‍ ചെയ്യും. ആറു മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. എരുമേലിക്ക് 2.30 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ അഞ്ച് കോടി രൂപ കൂടി അനുവദിക്കും.

പമ്പയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, എട്ട് മണ്ഡപങ്ങള്‍, ഓപ്പണ്‍ ഷവര്‍, ശുചിമുറി, മലിനജലം ശുദ്ധീകരിക്കല്‍, മാലിന്യങ്ങള്‍ സംസ്‌കരിക്കല്‍, റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ശുദ്ധജലവിതരണം, വൈദ്യുതീകരണം, പരിസരം മോടിയാക്കല്‍ തുടങ്ങിയ പദ്ധതികളാണ് പ്രധാനമായും നടപ്പാക്കുന്നത്.

shortlink

Post Your Comments


Back to top button