Latest NewsNewsGulf

വെറും നാലര മണിക്കൂര്‍ മതി ദുബായില്‍ നിന്ന് ലണ്ടനില്‍ എത്താന്‍

ദുബായ്: വെറും നാലര മണിക്കൂര്‍ മതി ദുബായില്‍ നിന്ന് ലണ്ടനില്‍ എത്താന്‍. വിമാന യാത്രയിലാണ് ഇതു സാധ്യമാകുന്നത്. സാധാരണ വിമാനമല്ല ബൂം സൂപ്പര്‍ സോണിക് എന്ന തകര്‍പ്പന്‍ വിമാനമാണ് നാലര മണിക്കൂര്‍ കൊണ്ട് ദുബായില്‍ നിന്ന് ലണ്ടനില്‍ എത്താന്‍ കഴിവുള്ളത്. ദുബായ് എയര്‍ഷോയിലെ സൂപ്പര്‍ താരമാണ് ബൂം സൂപ്പര്‍ സോണിക്.

കമ്പനി പറയുന്നത് യാത്രക്കാരെ നാലര മണിക്കൂര്‍ കൊണ്ട് ദുബായില്‍ നിന്നു ലണ്ടനില്‍ എത്തിക്കാമെന്നാണ്. ഇതിന്റെ പൈലറ്റ് ടെസ്റ്റ് 2018 ല്‍ നടക്കും. വിമാനം ജനങ്ങളെ വഹിച്ചു കൊണ്ട് 2020ഓടെ യാത്ര ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കമ്പനി സ്ഥാപകന്‍ ബ്ലേക്ക് സ്‌കോള്‍ അറിയിച്ചു.

ബൂം സൂപ്പര്‍ സോണിക് വിമാനത്തിനു സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് 2.6 മടങ്ങ് വേഗത കൂടുതലാണ്. വിമാനത്തിനു 55 യാത്രക്കാരെയാണ് കൊണ്ടു പോകാന്‍ സാധിക്കുക. ഈ വിമാനം നിര്‍മിക്കുന്നത് അമേരിക്കയിലാണ്. ഇത്തരം വിമാനങ്ങള്‍ക്കു സബ്‌സോണിക് വിമാനങ്ങളേക്കാള്‍ അല്‍പം വേഗത്തില്‍ ലാന്‍ഡിങ് നടത്താനും ടേക്ക് ഓഫ് നടത്താനും സാധിക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button