കാലിഫോര്‍ണിയ: ഫെയ്സ്ബുക്കില്‍ അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാനായി തയാറാക്കിയ പുതിയ പദ്ധതിയില്‍ ഉപഭോക്താക്കളുടെ നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്സ്ബുക്ക്. ഇവര്‍ക്കായിരിക്കും ചിത്രങ്ങള്‍ പരിശോധിച്ച് വേര്‍തിരിക്കുന്നതിനുള്ള ചുമതല.
പ്രതികാരത്തോടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തടയിടുന്നതിനുള്ള പദ്ധതി ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫെയ്സ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. പുതിയ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ അവരുടെ നഗ്നചിത്രങ്ങള്‍ ഫെയ്സ്ബുക്കിന് അയച്ചുകൊടുക്കണം.
അയക്കുന്ന ചിത്രങ്ങള്‍ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് രൂപത്തിലേക്ക് ഫെയ്സ്ബുക്ക് മാറ്റും. ഈ ചിത്രങ്ങള്‍ പിന്നീട് അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഫെയ്സ്ബുക്ക് അത് തടയും. അതേ സമയം, പദ്ധതിയെ സംബന്ധിച്ച ആശങ്കകളും സൈബര്‍ ലോകത്ത് വ്യാപിക്കുകയാണ്. അയക്കുന്ന ചിത്രങ്ങളുടെ സുരക്ഷ സംബന്ധിച്ചാണ് പ്രധാനമായും ആശങ്കകള്‍ ഉയരുന്നത്. എന്നാല്‍ മൂന്നാമതൊരാള്‍ക്ക് ഇത് ലഭ്യമാവില്ലെന്നാണ് ഫെയ്സ്ബുക്ക് നല്കുന്ന വിശദീകരണം.
Post Your Comments