Latest NewsNewsIndia

ശുചിമുറികള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന ആനകള്‍ ; സ്വച്ഛ് ഭാരത് പദ്ധതി യഥാര്‍ത്ഥ്യമാക്കുന്നു

കൊല്‍ക്കത്ത : രാജ്യത്ത് ശുചിത്വം ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത്. മിക്ക സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനു വേണ്ടി ജനങ്ങളെ ബോധവത്കരിക്കാനായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നുണ്ട്.

പക്ഷേ ഇതു പലപ്പോഴും ജനങ്ങള്‍ പ്രകടിപ്പിക്കുന്ന നിസഹകരണം കാരണം നടപ്പാക്കാന്‍ സാധിക്കുന്നില്ല. ബംഗാളില്‍ നിന്നും ഇപ്പോള്‍ വരെ വാര്‍ത്ത ആരെയും അമ്പരിപ്പിക്കും. ഇവിടെ ശുചിമുറികള്‍ നിര്‍മിക്കാന്‍ സഹായിക്കുന്നത് ആനകളാണ്.

സര്‍ക്കാര്‍ നിരവധി തവണ പരസ്യങ്ങളും ബോധവല്‍ക്കരണവും ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നിട്ടു ശുചിമുറി നിര്‍മിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത ഗ്രാമീണ മേഖലയിലെ ജനങ്ങളാണ് പദ്ധതിയില്‍ ചേരാന്‍ താത്പര്യം കാണിക്കുന്നത്.

പതിവായി പുറം പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തിയിരുന്ന ആളുകളാണ് ആനകളെ പേടിച്ച് ശുചിമുറി നിര്‍മിക്കുന്നത്. ആനകളെ പേടിച്ച പുതിയ ശുചിമുറി നിര്‍മിച്ച് ഉപയോഗിക്കുന്ന ശീലം തുടങ്ങിയത് തെക്കന്‍ ബംഗാളിലാണ്.

കഴിഞ്ഞ വര്‍ഷം 32 പേരാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. ഈ വര്‍ഷം ആറു പേരെ ആന കൊല്ലപ്പെടുത്തി. രാവിലെ വനത്തിനുള്ളില്‍ പുറം പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താന്‍ പോകുന്നവരാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതു കാരണം വീടുകളില്‍ ടോയ്‌ലെറ്റുകള്‍ നിര്‍മിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button