KeralaLatest NewsNews

പട്ടികടിയേറ്റ 11 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

തിരുവനന്തപുരം: പത്തനാപുരം കുണ്ടയം ഗാന്ധി ഭവന് സമീപത്ത് താമസിക്കുന്ന 11 പേര്‍ പട്ടികടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടി. അബ്ദുള്‍ അസീസ് (63), ഷിബു (36), മധു (54) ശ്യാംസാം (23) മുഹമ്മദ് (22), സരേഷ് ബാബു (40), ശക്തി (37) വാസുദേവന്‍നായര്‍ (75), ഡോളി തോമസ് (48) വസുമതിയമ്മ (60) അരുണ്‍ തോമസ് (27) എന്നിവരാണ് സാരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്.

അക്രമാസക്തനായ ഒരു പട്ടിയാണ് ഈ ആളുകളേയും മറ്റ് പട്ടികളേയും കടിച്ചത്. പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. മറ്റ് പട്ടികളെ കടിച്ചതിനാല്‍ സമീപ വാസികള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button