ജിദ്ദ: രണ്ടു ഭീകരവാദികളെ സൗദി സുരക്ഷ സേന അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ഖാത്തിഫില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു. പിടിയിലായത് മുഹമ്മദ് സയീദ് സല്മാന് അല്‍ അബ്ദുലാല്‍, മുസ്തഫ അലി സലേ അല്‍ സുബൈദി എന്നിവരാണ്.
ഇവരെ ഏറെ നേരം നീണ്ടു നിന്ന് വെടിനെപ്പിനൊടുവിലാണ് പിടികൂടിയത്. വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സൗദി ആഭ്യന്തര സുരക്ഷാ വക്താവ് അറിയിച്ചു. ഒരു വീട്ടില്‍ നിന്ന് ഇവരെ പിടികൂടാനായത് ഖാത്തിഫിലെ തറൂത്തിലെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്. സുരക്ഷാ സേന ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ സൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു.
Post Your Comments