Latest NewsNewsGulf

യുഎഇ പുതിയ കറൻസികൾ; സമൂഹമാധ്യമങ്ങളിലെ പ്രചരണം തെറ്റ്

അബുദാബി : പുതിയ കറന്‍സികള്‍ യുഎഇയില്‍ പുറത്തിറക്കിയിട്ടില്ലെന്നു സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി. സെന്റട്രല്‍ ബാങ്കുമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പുതിയ കറന്‍സികള്‍ക്ക് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ യുഎഇയില്‍ വിനിമയത്തിനെത്തിയ പുതിയ കറന്‍സികള്‍ എന്നു കാണിച്ചു പലതരത്തിലും വര്‍ണത്തിലുമുള്ള ദിര്‍ഹമുകളുടെ പടങ്ങള്‍ പ്രചരിച്ചിക്കുന്നുണ്ട്. ഗവര്‍ണറുടെ വിശദീകരണം ഈ സാഹചര്യത്തിലാണ്.

അത്തരം കറന്‍സികള്‍ സെന്‍ട്രല്‍ ബാങ്ക് ഇറക്കിയിട്ടില്ലെന്നു ഗവര്‍ണര്‍ മുബാറക് റാഷിദ് ഖമീസ് അല്‍ മന്‍സൂരി അറിയിച്ചു. നിലവിലുള്ള കറന്‍സികൾ 1980 ലെ ഫെഡറല്‍ നിയമം പത്താം നമ്പര്‍ പ്രകാരമാണ് പുറത്തിറക്കിയത്. ഇതല്ലാതെ മറ്റു കറന്‍സികള്‍ ഒന്നും സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button