കാസര്‍ഗോഡ്: ഒരു മാസം മുമ്പ് കാണാതായി മലപ്പുറത്തെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ കണ്ടെത്തിയ ഭര്‍തൃമതിയെ രണ്ടാമതും കാണാതാകുകയും മലപ്പുറത്തെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ കണ്ടെത്തുകയും ചെയ്തു. മേല്‍പറമ്പ് മരവയലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മധുവിന്റെ ഭാര്യ ജയശ്രീ (32)യെ ആണ് ചൊവ്വാഴച മുതല്‍ കാണാതായത്. ഭര്‍ത്താവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് ഇവരെ വീണ്ടും മതപരിവര്‍ത്തന കേന്ദ്രത്തില്‍ കണ്ടെത്തിയത്.
നേരത്തെ രണ്ടു മക്കളെ സ്വന്തം നാട്ടിലുപേക്ഷിച്ച് യുവാവിനൊപ്പം പോയ യുവതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മത പരിവര്‍ത്തന കേന്ദ്രത്തില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ജയശ്രീ, യുവാവിനെ ഉപേക്ഷിച്ചു ഭര്‍ത്താവിനൊപ്പം വീണ്ടും പോകുകയും ചെയ്തു. അതിന് ശേഷമാണ് യുവതിയെ മൂന്നു വയസുള്ള മകളോടൊപ്പം വീണ്ടും കാണാതാകുകയും മതപരിവര്‍ത്തന കേന്ദ്രത്തില്‍ വീണ്ടും കണ്ടെത്തുകയും ചെയ്തിരിക്കുന്നത്. പക്ഷേ ഇത്തവണ കാമുകനെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു. സെപ്തംബര്‍ 11 നാണ് ആദ്യം കാണാതായത്. മക്കളെ വഴിയില്‍ ഉപേക്ഷിച്ചായിരുന്നു അന്ന്് ജയശ്രീ കാമകുനൊപ്പം വീടുവിട്ടത്. മേല്‍പ്പറമ്പിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അദ്ധ്യാപികയായ ജയശ്രീ രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. തുടര്‍ന്ന് ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു.
ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഇരുപത്തിരണ്ടുകാരനായ സഹദിനോടൊപ്പം ജയശ്രീ വീടുവിട്ടതായി തെളിഞ്ഞു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊന്നാനിയിലെ മതപഠനകേന്ദ്രത്തിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജയശ്രീ കാമുകനെ തള്ളി ഭര്‍ത്താവിനൊപ്പം പോയി. മക്കളെ വഴിയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് ചൈല്‍ഡ് ആക്ട് പ്രകാരം ജയശ്രീക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ലവ്ജിഹാദ് വന്‍ ചര്‍ച്ചയായിരിക്കുമ്പോഴാണ് യുവതിയുടെ വീണ്ടുമുള്ള ഒളിച്ചോട്ടം.
Post Your Comments