അബുദാബി: അബുദാബിയില്‍ ഇന്ത്യക്കാരെ അമ്പതു വര്‍ഷമായി ഒരുമിച്ച് നിര്‍ത്തുന്ന സംഘടനയായ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ സുവര്‍ണ ജൂബിലി ആഘോഷിച്ചു. കഴിഞ്ഞ അമ്പത് വര്‍ഷമായി ഇന്ത്യയുടെ വൈവിധ്യം യഥാര്‍ഥ രൂപത്തില്‍ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്. ഇന്ത്യയുടെ ചെറുരൂപമാണ് ഞങ്ങളുടെ സംഘടന യുഎഇയില്‍ പ്രതിനിധീകരിക്കുന്നതെന്നു ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.എസ്.സി.) പ്രസിഡന്റ് ജോയ് തോമസ് ജോണ്‍ പറഞ്ഞു. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിവിധ ഭാഷകള്‍ സംസാരിക്കുകയും വ്യത്യസ്ത സാംസ്‌കാരമുള്ളവരാണ് സംഘടനയിലെ അംഗങ്ങള്‍. അവരുടെ മതപരമായ ആഘോഷങ്ങളും സാംസ്‌കാരികമായ ചടങ്ങുകളും വര്‍ഷാവര്‍ഷം ഐ.എസ്.സി ആഘോഷിക്കും. ഇന്ത്യയുടെ എല്ലാ പ്രധാന ഉത്സവങ്ങളും ഞങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്നു തോമസ് ജോണ്‍ പറഞ്ഞു.
അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് വ്യാഴാഴ്ച വൈകുന്നേരം തുടക്കമായി. ഈ ആഘോഷങ്ങള്‍ 2018 മാര്‍ച്ചില്‍ അവസാനിക്കും.സാംസ്‌കാരിക, സാമൂഹ്യ, വിദ്യാഭ്യാസ, സ്‌പോര്‍ട്‌സ് തുടങ്ങിയ നിരവധി മേഖലകളില്‍ ഇന്ത്യക്കാരെ യുഎഇയില്‍ യോജിപ്പിച്ച നിര്‍ത്തിയ സംഘടനയാണ് സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നത് യു.എ.ഇ. ഇന്ത്യന്‍ അംബാസഡര്‍ നദ്ദിപ് സിംഗ് സൂരി പറഞ്ഞു.
Post Your Comments