സ്ത്രീ സുരക്ഷ എല്ലാ ആഴ്ചയിലും അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ആണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ട് വെച്ചത്. ഡിജിപിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കുമാണ് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയുമാണ് അവലോകനം നടത്തേണ്ടത്. സ്ത്രീ സുരക്ഷ സംബന്ധിച്ച ഒരു സമ്മേളനത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം നല്‍കിയത്. അര്‍ദ്ധരാത്രിയ്ക്കു ശേഷവും റോഡില്‍ സ്ത്രീ സുരക്ഷിതയാണെന്ന ബോധ്യം സ്ത്രീകളില്‍ ഉളവാക്കേണ്ട ഉത്തരവാദിത്വം പോലീസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു
Post Your Comments