ന്യൂഡല്‍ഹി: രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിന്നാൽ രാജ്യ തലസ്ഥാനത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്നെന്നോക്കുമായുള്ള ഒരു പ്രശ്നപരിഹാരത്തിനാണ് കേന്ദ്ര സര്‍ക്കാരും ഹരിയാന പഞ്ചാബ് ഡല്‍ഹി സര്‍ക്കാരുകളും ഒരുമിച്ച് നിന്ന് ശ്രമിക്കേണ്ടതെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
മാത്രമല്ല പ്രശ്നം കൂടുതല്‍ വഷളാവാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കും. നിര്‍മാണം നിയന്ത്രിച്ചത് കൊണ്ടോ, വലിയ വാഹനങ്ങളെ നിയന്ത്രിച്ചത് കൊണ്ടോ മാത്രം പൂര്‍ണ പരിഹാരമാവില്ല. എല്ലാവരും കൈകോര്‍ത്ത് എന്ത് ചെയ്യണമെന്ന് ആലോചിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. അദ്ദേഹം ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതലേ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ താന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷെ ഒരു പ്രതികരണവും സര്‍ക്കാര്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പുല്‍തകിടികള്‍ക്ക് സമീപ സംസ്ഥാനങ്ങൾ തീയിടുന്നത് നിര്‍ത്തണം. അതിന് വേണ്ട സഹായം ആവശ്യമെങ്കില്‍ ഡല്‍ഹി സര്‍ക്കാര്‍ തന്നെ ചെയ്യുമെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.
Post Your Comments