ന്യൂഡല്‍ഹി: കനത്ത മൂടൽ മഞ്ഞിനെ തുടര്‍ന്ന് ഡൽഹിയിലെ സ്കൂളുകൾക്ക് ഞായറാഴ്ച വരെ അവധി നൽകി.സ്കൂളുകളില്‍ രാവിലെ പുറത്തിറങ്ങിയുള്ള പഠനങ്ങളും കായിക മത്സരങ്ങളും ഒഴിവാക്കാൻ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുകമഞ്ഞ് കാരണം നിരവധി വാഹനാപകടങ്ങള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.രാവിലെ അത്യന്തം മലിനീകരിക്കപ്പെട്ട വായുവാണ് നേരിടേണ്ടി വരികയെന്നും നവംബര്‍ 19നുള്ള മാരത്തൺ ഒഴിവാക്കാനും മെഡിക്കല്‍ അസോസിയേഷന് ആവശ്യപ്പെട്ടുണ്ട്.
Post Your Comments