രണ്ട് ഇന്ത്യന്‍ വനിതകളെ ഷാര്‍ജ പോലീസ് ആദരിച്ചു. കളഞ്ഞുകിട്ടിയ വന്‍ തുക ഇവര്‍ പോലീസിനെ ഏല്‍പ്പിച്ചു. സത്യസന്ധതയുടെ പേരില്‍ ഇവരെ പോലീസ് ആദരിച്ചു.
റെനോ ഭട്ട്, ജുരി ജെര്‍ഷ് എന്നിവരാണ് സമൂഹത്തിനു മാതൃകയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചത്. പോലീസിനു പണം തിരികെ ഏല്‍പ്പിക്കാനും അവരുമായി സഹകരിക്കാനും ഇരുവരും തയ്യാറായി. മറ്റുള്ളവരുടെ ഇടയില്‍ ധാര്‍മിക മൂല്യങ്ങള്‍ ഉളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഷാര്‍ജ പോലീസ് ആദരിക്കുമെന്നു പോലീസ് സ്റ്റേഷനുകളുടെ തലവന്‍ കേണല്‍ ഖലീഫ കലാന്ദര് പറഞ്ഞു. എമിറേറ്റില്‍ സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി പോലീസിനോട് സമൂഹം സഹികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments