ജമ്മു കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലത്തിന്‍റെ കമാനം ഉദ്ഘാടനം ചെയ്തു. റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിൽ ചെനാബ് നദിക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്. 359 മീറ്ററാണ് രണ്ട് കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് നദീതടത്തിൽനിന്ന് ഉയരം. പാരിസിലെ ഐഫൽ ഗോപുരത്തേക്കാൾ 30 മീറ്റർ ഉയരം കൂടുതലാണ്.
ഈ പാലം കശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായ ഉദ്ദംപുര്‍- ശ്രീനഗര്‍- ബാരാമുള്ള പാതയിലെ കത്ര മുതൽ ബനിഹാൽ വരെയുള്ള 111 കിലോ മീറ്റർ ദൂരത്തെ പ്രധാന ഭാഗമാണ്. 1250 കോടി രൂപയാണ് 1.3 കി.മീ നീളമുള്ള പാലത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. പകുതിയിലേറെ ജോലികൾ പൂർത്തിയായി. 1300 ജോലിക്കാരും 300 എൻജിനീയർമാരും വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും ജോലി ചെയ്യുന്നു.
Post Your Comments