Latest NewsNewsIndia

പാരഡൈസ് പേപ്പേഴ്സില്‍​ പുറത്തായ ലിസ്റ്റിൽ ബിജെപി സഹമന്ത്രിയും നേതാവും കോൺഗ്രസിലെ വമ്പന്മാരും മറ്റു പ്രമുഖരും : ലിസ്റ്റ് ഇങ്ങനെ

ന്യുഡല്‍ഹി: മൗറീഷ്യസില്‍ നികുതി വെട്ടിച്ച്‌ നിക്ഷേപം നടത്തിയ ഇന്ത്യക്കാരുടെ വിവരങ്ങൾ പാരഡൈസ് പേപ്പേഴ്സ് പുറത്തു വിട്ടു. കേന്ദ്ര സഹമന്ത്രി ജയന്ത് സിന്‍ഹയും മറ്റൊരു ബിജെപി നേതാവായ ആർ കെ സിൻഹ എന്നിവരുടെ പേരും വെളിയിൽ വന്നിട്ടുണ്ട്. അമിതാഭ് ബച്ചൻ, വിജയ്‌ മല്യ, നീരാ റാഡിയ, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് തുടങ്ങിയ പ്രമുഖരും , വീരപ്പമൊയ്‌ലിയുടെ മകൻ ഹർഷ് മൊയ്‌ലി കോൺഗ്രസ്സിലെ പല നേതാക്കളും ലിസ്റ്റിൽ ഉണ്ട്.  മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ ഡയറക്ടറായ സ്ഥാപനവും ഇതിൽ ഉണ്ട്. പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും സച്ചിന്‍ പൈലറ്റും കമ്പനിയില്‍ ഡയറക്ടര്‍മാരായിരുന്നു.

രാജസ്ഥാനിലെ ആംബുലന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന കമ്പനിയാണിത്. രാജസ്ഥാനില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം 2014ലാണ് പോലീസ് ആംബുലന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ആദ്യ കേസ് എടുത്തത്. 2015ല്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്, രവി കൃഷ്ണ എന്നിവരായിരുന്നു കമ്പനിയുടെ സ്ഥാപകര്‍. സി.ബി.ഐ അന്വേഷണത്തില്‍പെട്ടതോടെ കാര്‍ത്തി ചിദംബരവും സച്ചിന്‍ പൈലറ്റും കമ്പനിയില്‍ നിന്ന് അകന്നു.

രേഖകള്‍ പ്രകാരം രവി കൃഷ്ണയും കമ്പനിയുടെ ഇക്വിറ്റി ഷെയര്‍ഹോള്‍ഡര്‍ ആയിരുന്നു. പട്ടികയില്‍ ഇന്ത്യയ്ക്ക് പത്തൊൻപതാം സ്ഥാനം ആണ് ഉള്ളത്. ഞായറാഴ്ച അര്‍ധരാത്രിയാണ് റിപ്പോർട്ട് പുറത്തു വിട്ടതെന്നാണ് സൂചന.ഏകദേശം 13.4 ദശലക്ഷം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ആപ്പിൾ ബേ കമ്പനിയിലെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണ്. പല പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

സണ്‍ ടിവി, എസ്സാര്‍- ലൂപ്, എസ്‌എന്‍സി ലാവ്ലിന്‍, സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എംജിഎഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, ജിഎംആര്‍ ഗ്രൂപ്പ് തുടങ്ങി പ്രമുഖ കോര്‍പ്പറേറ്റുകളുടെ പേരുകള്‍ പുറത്തുവന്ന രേഖകളില്‍ ഉണ്ടെന്നാണ് വിവരം. വിദേശങ്ങളില്‍ 118 വ്യത്യസ്ത സ്ഥാപനങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യാക്കാരായ കള്ളപ്പണക്കാരുടേതാണെന്ന് രേഖകള്‍ പറയുന്നു.

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് , യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍ എന്നിവരുടെ വിവരങ്ങളും പാരഡൈസ് പേപ്പറില്‍ പറയുന്നു.രഹസ്യ വിവരങ്ങളുടെ വിശദാംശങ്ങളില്‍ യുഎഇയുടെ ചാരവിമാനം വാങ്ങലും ഇറാഖി ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന് വേണ്ടി നിര്‍മ്മിച്ച്‌ സൂപ്പര്‍ ഗണ്‍ നിര്‍മ്മിക്കാനുള്ള ശ്രമവും എലിസബത്ത് രാജ്ഞിയുടെ ദശലക്ഷക്കണക്കിനു ഡോളറുകളുടെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടുന്നു.

എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തുവകകളില്‍ നിന്നും 7.5 ദശലക്ഷം ഡോളര്‍ ഡോവര്‍ സ്ട്രീറ്റ് കേയ്മാന്‍ ഫണ്ട് എല്‍ പി എന്ന സ്ഥാനത്തിലേക്ക് നിക്ഷേപിച്ചതായി കണ്ടെത്തി. രാജ്ഞിയുടെ ഇന്‍വെസ്റ്റ്മെന്റ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുശ്രിതമായാണ് നിക്ഷേപങ്ങള്‍ നടത്തുന്നത്.

shortlink

Post Your Comments


Back to top button