Latest NewsNewsGulf

11 രാജകുമാരന്‍മാരും നാല് മന്ത്രിമാരും ഉൾപ്പെടെ 49 പേർ തടവിലായ സംഭവം : സൗദി കമ്പനികളുടെ ഓഹരി കുത്തനെ ഇടിയുന്നു

റിയാദ്: നിക്ഷേപകർക്ക് കടുത്ത ആശങ്ക സമ്മാനിച്ചു സൗദി കമ്പനികളുടെ ഓഹരി കുത്തനെ ഇടിയുന്നു.11 രാജകുമാരന്‍മാരെയും നാല് മന്ത്രിമാരെയും അറസ്റ്റ് ചെയ്തതിനു പുറമെ 49 പേരെ തടവിലാക്കിയതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. അഴിമതി വിരുദ്ധ സമിതിയുടെ തീരുമാനത്തെ തുടര്‍ന്നാണ് വ്യാപകമായ അറസ്റ്റ് നടക്കുന്നത്. അബ്ദുല്ലാ രാജാവിന്റെ സഹോദരന്‍ സല്‍മാന്‍ രാജാവാണ് ഇപ്പോള്‍ ഭരണാധികാരി. അദ്ദേഹത്തിന്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. മുഹമ്മദ് ബിന്‍ സല്‍മാന്‍ അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വം ഏറ്റെടുത്തത് അടുത്തിടെയാണ്.

അതിന് ശേഷം ശക്തമായ അഴിമതി വിരുദ്ധ നീക്കങ്ങളാണ് നടക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അടിമുടി മാറ്റുമെന്ന് കിരീടവകാശി കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഫലമായാണ് ഇപ്പോഴത്തെ അറസ്റ്റുകൾ. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് ഇത്രയും രാജകുടുംബങ്ങള്‍ക്കെതിരേ നടപടിയെടുത്തിരിക്കുന്നത്. സൗദി ദേശീയ ഗാര്‍ഡിന്റെ മുന്‍ മേധാവി മയ്തിബ് ബിന്‍ അബ്ദുല്ലയാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖന്‍.

മുന്‍ ഭരണാധികാരി അബ്ദുല്ലാ രാജാവിന്റെ ഇഷ്ടമകനാണിദ്ദേഹം. ഇദ്ദേഹം കിരീടാവകാശിയായി വരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. കിരീടാവകാശി പട്ടം അനര്‍ഹമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൈക്കലാക്കിയെന്ന ആരോപണം രാജകുടുംബത്തിലുള്ള ചിലര്‍ തന്നെ ഉന്നയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നടപടി ആസൂത്രിതമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.സൗദി കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിയുകയാണ്. പുതിയ സംഭവങ്ങള്‍ സൗദിയുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്.

കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ മേധാവിയാണ് അല്‍വലീദ് രാജകുമാരന്‍. ഇദ്ദേഹമുള്‍പ്പെടെ 11 രാജകുമാരന്‍മാരെയാണ് തടവിലാക്കിയിരിക്കുന്നത്. കൂടാതെ 38 മുന്‍ മന്ത്രിമാരെയും റിയാദില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് പുതിയ വിവരം. കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ മേധാവിയാണ് അല്‍വലീദ് രാജകുമാരന്‍. ഇദ്ദേഹമുള്‍പ്പെടെ 11 രാജകുമാരന്‍മാരെയാണ് തടവിലാക്കിയിരിക്കുന്നത്. കൂടാതെ 38 മുന്‍ മന്ത്രിമാരെയും റിയാദില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് പുതിയ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button