KeralaLatest NewsNews

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ഗെയില്‍ വിരുദ്ധ സമരസമിതി

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ഗെയില്‍ വിരുദ്ധ സമരസമിതി. സര്‍വകക്ഷിയോഗത്തിന് വിളിച്ചാല്‍ ചര്‍ച്ചയ്‌ക്കെത്തും. ഇതുവരെ ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും സമരസമിതി അറിയിച്ചു. തങ്ങള്‍ വികസന വിരോധികളല്ലെന്നും ഇത് ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണെന്നും സമരസമിതി അറിയിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ഗെയില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെന്നും സമരസമിതി വ്യക്തമാക്കി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ ജോലി കിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടില്‍ എന്ത് വികസനപദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുന്നു. എന്നാല്‍ വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വികസന വിരോധികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വികസന വിരോധികളുടെ സമരം കാരണം പദ്ധതികള്‍ നിര്‍ത്തിവെക്കുന്ന കാലം കഴിഞ്ഞു. സംസ്ഥാനത്ത് വികസനം വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചിലര്‍ വികസനത്തെ തടയുന്നു. ചില നിക്ഷിപ്ത കക്ഷികളാണ് ഇവരെ നയിക്കുന്നത്. ഇത്തരം വിരട്ടലുകള്‍ക്ക് വഴങ്ങുന്ന കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനായി ആസൂത്രണം ചെയ്ത പദ്ധതികള്‍ നിര്‍ത്തിവയ്ക്കാനോ ഉപേക്ഷിക്കാനോ മരവിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button