Latest NewsNewsGulf

കുവൈത്തില്‍ 30 വയസ്സിന് താഴെയുള്ള തൊഴിലാളികള്‍ക്ക് വിസ അനുവദിക്കുന്നതിന് ഇനി ഈ യോഗ്യത നിര്‍ബന്ധം

കുവൈറ്റ്: ഡിപ്ലോമയില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ മാത്രമേ കുവൈത്തില്‍ 30 വയസ്സിനു താഴെയുള്ള തൊഴിലാളികള്‍ക്ക് വിസ അനുവദിക്കു. മാനവ വിഭവ ശേഷി സമിതിയുടെ ഭരണ വിഭാഗം ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി അല്‍ അന്‍ ബാ ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം 2018 മുതല്‍ കര്‍ശ്ശനമായി നടപ്പിലാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.

ഇതിനു പുറമേ നിലവില്‍ രേഖപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതയില്‍ നിന്നും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയിലേക്ക് പദവി മാറുന്നതിനു തൊഴിലാളി രാജ്യത്തു നിന്നും പുറത്തു പോയാല്‍ മാത്രമേ അനുമതി നല്‍കുകയുള്ളൂവെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. രാ ഈ തീരുമാനം ജ്യത്തെ തൊഴില്‍ വിപണി കാര്യക്ഷമായി പ്രയോജനപ്പെടുത്തുന്നതിനും വിദേശികളുടെ എണ്ണം കുറച്ചു കൊണ്ട് വരുന്നതിന്റെയും ഭാഗമായാണു എന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button