Latest NewsNewsIndia

ഇന്ത്യ ചൈനക്കെതിരെ കൂടുതല്‍ ശക്തമായ സാമ്പത്തിക പ്രതിരോധം ഏര്‍പ്പെടുത്തുന്നു

ന്യൂഡല്‍ഹി : ഇന്ത്യ ചൈനക്കെതിരെ കൂടുതല്‍ ശക്തമായ സാമ്പത്തിക പ്രതിരോധം ഏര്‍പ്പെടുത്തുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് നടപടി. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് രാജ്യത്തെ വിപണിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.

ഇന്ത്യയാണ് ചൈനീസ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി. കനത്ത സാമ്പത്തിക പ്രതിരോധം ഇന്ത്യ ഏര്‍പ്പെടുത്തിയാല്‍ അത് ചൈനീസ് വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും. സെപ്റ്റംബര്‍ മാസം മുതല്‍ രാജ്യത്ത് ചൈനയില്‍ നിന്നും എത്തുന്ന കളിപാട്ടങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു വര്‍ഷം 5000 കോടി രൂപയുടെ കളിപാട്ടങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. ഇതിന്റെ 70 ശതമാനത്തോളം ചൈനയില്‍ നിന്നും ഇറക്കുമതി ചെയുന്നതാണ്. സെപ്റ്റംബര്‍ 1 നു വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ വിജ്ഞാപന പ്രകാരം വിദേശത്ത് നിന്നും രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണം. ഇതിനു പുറമെ അംഗീകൃത ഏജന്‍സികള്‍ മുഖേന ഇവ വില്‍ക്കാന്‍ പാടുള്ളൂ. ഇവയില്‍ അടങ്ങിയരിക്കുന്ന രാസവസ്തുക്കളുടെ നിയന്ത്രണം എന്നീ കാര്യങ്ങളിലും വിജ്ഞാനപനത്തില്‍ നിര്‍ദേശങ്ങളുണ്ട്.

ഇന്ത്യന്‍ ഊര്‍ജ്ജ വിതരണ മേഖലയിലെ ചെറുതും വലുതുമായ കരാറുകളാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി ഹര്‍ബിന്‍ ഇലക്ട്രിക്, ഡോങ്ഫാങ് ഇലക്ട്രോണിക്സ്, ഷാങ്ഹായ് ഇലക്ട്രിക്, സിഫാങ് ഓട്ടോമേഷന്‍ എന്ന ചൈനീസ് കമ്പനികള്‍ മത്സരിക്കുകയാണ്. രാജ്യത്തെ ഊര്‍ജ്ജ വിതരണമേഖലയിലെ സൈബര്‍ ആക്രമണങ്ങള്‍ തടയാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇത് പരിശോധിക്കാനായി ഉന്നത സമിതിയെ ഇന്ത്യ നിയോഗിച്ചു. അതിനു പുറമെ നിര്‍മാണ പ്ലാന്റുകളിലെ ഇന്ത്യക്കാര്‍ക്കു കൂടുതല്‍ നിയമനം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button