Latest NewsNewsGulf

യുഎഇയില്‍ എമര്‍ജന്‍സി വാഹനങ്ങളുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന ഡ്രൈവര്‍ക്ക് എതിരെ കര്‍ശന നടപടിക്കു തീരുമാനം

അബുദാബി: എമര്‍ജന്‍സി വാഹനങ്ങളുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന ഡ്രൈവര്‍ക്ക് എതിരെ കര്‍ശന നടപടിക്കു തീരുമാനം. അബുദാബി ഗതാഗത വകുപ്പ് അധികൃതര്‍ ഇതു സംബന്ധിച്ച മുന്നറിയപ്പ് നല്‍കി. ആംബുലന്‍സുകളിലേക്കോ മറ്റു അടിയന്തിര വാഹനങ്ങള്‍ക്കോ തടസ്സം കൂടാതെ സഞ്ചരിക്കാനുള്ള ക്രമീകരണം ചെയണം. അല്ലാത്തപക്ഷം അടിയന്തര സാഹചര്യങ്ങളില്‍ എത്തിചേരാന്‍ ബുദ്ധിമുട്ട് ഉണ്ടാകും. ഇത് ഗുരുതരമായ പ്രത്യാഘതങ്ങള്‍ക്കു കാരണമാകുമെന്നു പോലീസ് അറിയിച്ചു. അടിയന്തര വാഹനങ്ങള്‍ കടന്നു പോകാന്‍ ക്രമീകരണം ചെയാത്ത 97 കേസുകള്‍ 2016 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഗുരുതരവാസ്ഥയില്‍ ആയിരിക്കുന്നവരെ കൂടുതല്‍ കഷ്ടപ്പെടത്തുന്ന നടപടിയാണ് ആംബുലന്‍സുകള്‍ക്കു കടന്നു പോകാന്‍ ക്രമീകരണം ചെയാത്ത ഡ്രൈവര്‍മാരുടെ നടപടി. ഇത്തരം സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ വഴി മാറി കൊടുക്കണം. അങ്ങനെ എമര്‍ജന്‍സി വാഹനങ്ങളുടെ യാത്ര സുഗമായി നടക്കാനുള്ള അവസരം നല്‍കണം.

യുഎഇയില്‍ എമര്‍ജന്‍സി വാഹനങ്ങളുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നവര്‍ക്കുള്ള പിഴ ആഭ്യന്തര വകുപ്പ് 6000 ദിര്‍ഹത്തില്‍ നിന്ന് 6,00,000 ദിര്‍ഹമായി വര്‍ധിപ്പിച്ചു. ഇതിനു പുറമെ ആറ്ബ്ലാക്ക് പോയിന്റുകളും ലഭിക്കും. അവരുടെ വാഹനങ്ങള്‍ 30 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അബുദാബി പോലീസ് വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button