
ജമ്മു കശ്മീരിലെ രാജ്‌പോറയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു പോലീസുകാരനു പരിക്കേറ്റു. തെക്കന്‍ പുല്‍വാമയിലുള്ള സ്ഥലമാണ് രാജ്‌പോറ. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടു പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ സലാമാണ് ആശുപ്രതിയില്‍ വച്ച് മരിച്ചത്. സംഭവത്തില്‍ മുനീര്‍ അഹ്മദ് എന്ന പോലീസുകാരനു സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ ഷോപിയാനില്‍ പോലീസ് ക്യാമ്പ് നടക്കുന്ന സ്ഥലത്ത് ഗ്രനേഡ് ആക്രമണം ഉണ്ടായി. ഈ സംഭവത്തില്‍ ആര്‍ക്കും അപകടമില്ലെന്നു പോലീസ് വ്യക്തമാക്കി.
Post Your Comments