അലഹബാദ് : പരിശോധനയ്ക്കിടെ ഫോണില്‍ ആര്‍.സി ബുക്ക് കാണിച്ചയാള്‍ക്ക് കിട്ടിയത് പിഴയും ശകാരവും. അലഹബാദ് സ്വദേശി ഇഷാനാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത്. പ്രധാന രേഖകള്‍ നഷ്‌പ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഡിജി ലോക്കര്‍ ആപ്പിലൂടെ രേഖകള്‍ സൂക്ഷിക്കുകയും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ ഇത് കാണിക്കുകയും ചെയ്യുകയായിരുന്നു.
ഡിജി ലോക്കറില്‍ ആധാര്‍ കാര്‍ഡ് മാത്രമല്ല ആര്‍.സി ബുക്ക്, ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങി വാഹന സംബന്ധിയായ രേഖകളെല്ലാം സൂക്ഷിച്ച് വാഹന പരിശോധനയില്‍ കാണിക്കാമെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രചരണം നടക്കുകയിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഡിജി ആപ്പില്‍ ഹാജരാക്കിയ രേഖകള്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല, കൊണ്ടുപോയി മോഡിയെ കാണിക്കൂ എന്ന ശകാരത്തിനൊപ്പം രേഖകള്‍ കാണിക്കാത്ത കുറ്റത്തിനുള്ള 5900 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ഇഷാന്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ട്വിറ്ററില്‍ കുറിച്ചതോടെ സംഭവം വൈറലാകുകയായിരുന്നു.
Post Your Comments