ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്ക് ആശ്വാസമായി കേന്ദ്ര നിലപാട്. ഇവര്‍ക്കു എതിരെ നടപടി എടുക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഇതു പ്രകാരം നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. 500, 1000 രൂപയുടെ നോട്ടുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്.
നിരോധിക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുകള്‍ വീണ്ടും നിക്ഷേപിക്കാന്‍ അവസരം തേടി ലഭിച്ച ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരും ചേര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത്.
സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് കേന്ദ്രസര്‍ക്കാരനു നേട്ടുനിരോധനത്തിനുള്ള അധികാരത്തിന്റെ നിയമസാധുതയും പരിശോധിച്ചു വരികയാണ്.
Post Your Comments