Latest NewsIndiaNews

ഒരു കുടുംബത്തിലെ 6 പേരെ കാണാതായി ; പരാതിയുമായി മരുമകള്‍

മുംബൈ: ഒക്ടോബര്‍ 15 മുതൽ ഒരു കുടുംബത്തിലെ 6 പേരെ കാണാതായതിനെ തുടർന്ന് മരുമകള്‍ പൊലീസില്‍ പരാതി നല്‍കി. ആഗസ്റ്റില്‍ മരണമടഞ്ഞ ബന്ധുവിന്റെ ചടങ്ങുകള്‍ നടത്തുന്നതിന് ഷിര്‍ദിയിലേക്ക് പോകുമെന്ന് ഇവർ പറഞ്ഞിരുന്നതായി അയൽവാസികൾ പറഞ്ഞു.എന്നാൽ ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോണുകൾ പ്രവർത്തന രഹിതമായിരുന്നു.

സുരേന്ദ്ര ശര്‍മ (50), ഭാര്യ മാലതി (52), മകള്‍ പ്രിയങ്ക ശര്‍മ്മ (16), ബന്ധുവായ അനിത ശര്‍മ (60), അവരുടെ മക്കളായ വരുണ്‍ (40), അശ്വനി ശര്‍മ (32) എന്നിവരെയാണ് കാണാതായത്.വരുണിന്റെ ഭാര്യ സംഗീതയാണ് ബന്ധുക്കളെ കാണാതായതായി പരാതി നല്‍കിയിരിക്കുന്നത്. ഇവർ യാത്ര പോകുമ്പോൾ സംഗീത തന്റെ ആദ്യ പ്രസവത്തിനായി സ്വന്തം നാട്ടിൽ ആയിരുന്നു. സംഗീത പെൺകുട്ടിക്ക് ജന്മം നൽകിയതിൽ ഇവർക്ക് നീരസം ഉണ്ടായിരുന്നതായി ഇവർ പറയുന്നു.

കുട്ടി ജനിച്ച ശേഷം വരുണിന്റെ അച്ഛൻ മരണപ്പെട്ടതായും ഇത് കുഞ്ഞിന്റെ അപശകുനം ആണെന്നുമായിരുന്നു ബന്ധുക്കളിൽ പലരും പറഞ്ഞതെന്ന് സംഗീത പറയുന്നു. പരാതി പ്രകാരം ഇവരുടെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയിരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button