തേയില ആണെന്ന് കരുതി 10 വയസ്സുകാരി കീടനാശിനി ഇട്ട് ചായ ഉണ്ടാക്കുകയും ഇത് കുടിച്ച നാലു പേര് മരിക്കുകയും ചെയ്തു. പത്തു വയസുകാരിയായ അർച്ചനയും മരിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. അർച്ചന ഇട്ട ചായയാണ് കുടുംബത്തിലെ എല്ലാവരും കുടിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ബീഹാറിലെ ധര്‍ബംഗ ജില്ലയില്‍ ബഹുദൂര്‍ പൂര് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം ഉണ്ടായത്. ചായ ഉണ്ടാക്കിയ അര്‍ച്ചന(10), ദുഗാന്‍ മഹ്തോ (60) രാംസ്വരൂപ് മഹ്തോ (65) പ്രകാശ് മഹ്തോ എന്നിവരാണ് മരിച്ചത്.മറ്റൊരു അംഗമായ പ്രമീള ദേവിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അന്വേഷണം നടക്കുകയാണ്.
Post Your Comments