Latest NewsNewsGulf

പറക്കുന്ന ഓട്ടോമാറ്റിക്ക്‌ ഏരിയല്‍ ടാക്‌സിയുമായി ദുബായ്

ദുബായ്‌: ലോകത്ത്‌ ആദ്യമായ്‌ പറക്കുന്ന ഓട്ടോമാറ്റിക്ക്‌ ഏരിയല്‍ ടാക്‌സി സംവിധാനം ദുബായില്‍ ആരംഭിക്കാന്‍ പോവുന്നത് . പറക്കുന്ന ടാക്‌സിളുടെ രൂപകല്‍പനയും ചിത്രവും ഇതിനോടകം തന്നെ ദുബായ്‌ മീഡിയ ഓഫീസ്‌ പുറത്തുവിട്ടു കഴിഞ്ഞു. യുഎസ് ആസ്ഥാനമായ ഫ്ലയിംഗ് ടാക്സിയുടെ പരീക്ഷണ പറക്കല്‍ നടത്തി. പരീക്ഷപ്പറക്കല്‍ വിജയമായെന്ന് ആര്‍ ടി എ അറിയിച്ചു.

ജര്‍മ്മന്‍ ഏരിയല്‍ ടാക്‌സി നിര്‍മ്മാണ കമ്പനിയായ വെലോകൊപ്‌റ്ററും ദുബായ്‌ ആര്‍.ടി.എയും ചേര്‍ന്നാണ്‌ പദ്ധതി ആവിഷ്‌കരിക്കുന്നത്‌. നാല് പേര്‍ക്ക്‌ സഞ്ചരിക്കാന്‍ കഴിയുന്ന ഏരിയല്‍ ടാക്‌സികള്‍ 900 കിലോമീറ്ററിൽ അല്ലെങ്കിൽ 600 മൈൽ ദൂരം സഞ്ചരിക്കാന്‍ കഴിയും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മൈല്‍ യാത്രയ്ക്ക് 20 സെനറ്റ്‌ ആയിരിക്കും ചിലവാകുക.

ആഗോള ഗതാഗത കമ്പനികളുടെ ആവശ്യാനുസരണം വേഗത മണിക്കൂറിൽ 150 കിലോമീറ്റര്‍ ആയി ക്രമീകരിക്കാവുന്നതാണ്. ദുബായ്‌ സിവില്‍ ഏവിയേഷന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ദുബായിലിലെ സ്മാർട്ട് നഗരങ്ങളുടെ പട്ടികയിലെ എമിറേറ്റ്സിന്റെ നഷ്ടം പരിഹരിക്കുന്നതിനായി അടുത്ത ഘട്ടത്തില്‍ 2 ഡി മൊബിലിറ്റിയില്‍ നിന്നും 3D മൊബിലിറ്റിയിലേക്ക് കൈകോർക്കാന്‍ ഒരുങ്ങുകയാണ് ഗവൺമെൻറ്.

shortlink

Post Your Comments


Back to top button