Latest NewsNewsIndia

രാഹുല്‍ ഗാന്ധി മകനെ പൈലറ്റാക്കുന്നതിനു സഹായിച്ചു നിര്‍ഭയുടെ അമ്മ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് നിര്‍ഭയുടെ അമ്മ ആശാ ദേവി. ഡല്‍ഹിയില്‍ ക്രൂര പീഡനത്തിനു ഇരയായി മരിച്ച നിര്‍ഭയുടെ സഹോദരനെ പൈലറ്റാക്കാനുള്ള സഹായം ചെയ്തു കൊടുത്തത് രാഹുല്‍ ഗാന്ധിയാണെന്നു ആശാ ദേവി വെളിപ്പെടുത്തി. സൈനികനായി രാജ്യസേവനം നടത്തണമെന്നായിരുന്നു മകന്റെ ആഗ്രഹം. പക്ഷേ സഹോദരിയുടെ ക്രൂരമായ കൊലപാതകം അന്നു പ്ലസ്ടു വിനു പഠിക്കുകയായിരുന്ന മകന്‍ അമാനെ തളര്‍ത്തി. പിന്നീട് മകനെ പഠിക്കാനായി പ്രചോദിപ്പിച്ച് രാഹുല്‍ ഗാന്ധി നിരന്തരം ഫോണ്‍ വിളിച്ചു. അവന്റെ പഠനവും രാഹുല്‍ ഗാന്ധി സ്‌പോണ്‍സര്‍ ചെയ്തു.

നന്നായി പഠിച്ച് ജീവിതം വിജയം നേടണം കുടുംബം നോക്കണമെന്നും രാഹുല്‍ ഉപദേശിച്ചു. അമാന്‍ പ്ലസ്ടു ജയിച്ച്‌ കഴിഞ്ഞപ്പോള്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിനു ചേരാന്‍ നിര്‍ദേശിച്ചതും രാഹുല്‍ ഗാന്ധിയാണ്. നിര്‍ഭയുടെ സഹോദരനെ പൈലറ്റാക്കുന്നതിനു രാഹുല്‍ ഗാന്ധി സഹായം ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതു വ്യാജ വാര്‍ത്തയാണെന്ന വാദവുമായി പലരും എത്തി. ഈ സാഹചര്യത്തിലാണ് ആശാദേവി തന്നെ തന്റെ മകന്‍ പൈലറ്റായി മാറുന്നതിനു രാഹുല്‍ ഗാന്ധി സഹായിച്ചു എന്നു വെളിപ്പെടുത്തിയത്.

 

shortlink

Post Your Comments


Back to top button