തിരുവനന്തപുരം: നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കു നോട്ടീസ്. സുരഷ് ഗോപി ഉപയോഗിക്കുന്ന കാറിന്റെ രജിസ്ട്രേഷൻ നടത്തിയത് പോണ്ടിച്ചേരിയിലാണെന്നു വാർത്തകൾ വന്നിരുന്നു. ഇതു വഴി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നോട്ടീസ് നൽകിയത്. തിരുവനന്തപുരം ആര്‍ടിഒയാണ് ഇതു സംബന്ധിച്ച നോട്ടീസ് അയച്ചത്.
കാറിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കണമെന്ന് നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്. സുരഷ് ഗോപി നേരിട്ട് എത്തി ഇതു സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കണം. വരുന്ന 13 ാം തീയതിക്കു മുമ്പ് രേഖകള്‍ ഹാജരാക്കണം. ഇതു വരെ കാറിന്റെ രജിസ്ട്രേഷൻ കേരളത്തിലേക്കു മാറ്റാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും നോട്ടീസിൽ അറിയിച്ചിട്ടുണ്ട്.
ഒഡി ക്യൂ 7 എന്ന കാറാണ് സുരഷ് ഗോപി പോണ്ടിച്ചേരിയിൽ രജിസ്റ്റര്‍ ചെയ്തത്. ഇതാണ് എംപിയുടെ ഒൗദ്യോഗിക വാഹനമായി സുരഷ് ഗോപി ഉപയോഗിച്ച് വരുന്നത്.
Post Your Comments