Latest NewsKeralaNews

സു​രേ​ഷ് ഗോ​പി​ എംപിക്കു നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: നടനും ബിജെപി എംപിയുമായ സു​രേ​ഷ് ഗോ​പിക്കു നോട്ടീസ്. സുരഷ് ഗോപി ഉപയോഗിക്കുന്ന കാറിന്റെ ര​ജിസ്‌ട്രേഷൻ നടത്തിയത് പോ​ണ്ടി​ച്ചേ​രി​യിലാണെന്നു വാർത്തകൾ വന്നിരുന്നു. ഇതു വഴി സു​രേ​ഷ് ഗോ​പി നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നോട്ടീസ് നൽകിയത്. തി​രു​വ​ന​ന്ത​പു​രം ആ​ര്‍​ടി​ഒ​യാ​ണ് ഇതു സംബന്ധിച്ച നോട്ടീസ് അ​യച്ചത്.

കാറിന്റെ ര​ജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് നോ​ട്ടീ​സി​ല്‍ അറിയിച്ചിട്ടുണ്ട്. സുരഷ് ഗോപി നേരിട്ട് എത്തി ഇതു സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കണം. വരുന്ന 13 ാം തീയതിക്കു മുമ്പ് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കണം. ഇതു വരെ കാറിന്റെ ര​ജിസ്‌ട്രേഷൻ കേ​ര​ള​ത്തി​ലേ​ക്കു മാ​റ്റാ​ത്ത​തിന്റെ കാരണം വ്യക്തമാക്കണമെന്നും നോട്ടീസിൽ അറിയിച്ചിട്ടുണ്ട്.

ഒ​ഡി ക്യൂ 7 എന്ന കാറാണ് സുരഷ് ഗോപി പോ​ണ്ടി​ച്ചേ​രി​യിൽ ​ര​ജി​സ്റ്റ​ര്‍ ചെയ്തത്. ഇതാണ് എംപിയുടെ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​മാ​യി സുരഷ് ഗോപി ഉപയോഗിച്ച് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button