Latest NewsCinema

യു എഫ് ഒ മൂവീസുമായി ലയനത്തിനൊരുങ്ങി ക്യൂബ് സിനിമ

ചെന്നൈയിൽ പ്രവർത്തിക്കുന്ന ക്യൂബ് സിനിമ യു എഫ് ഒ മൂവീസുമായി ലയിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം സ്റ്റോക്ക് എക്സ്ചേഞ്ച് ഫയൽ ചെയ്യുന്ന അവസരത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യയുടെ ഡിജിറ്റൽ സിനിമ മേഖലയിലും പരസ്യ വിതരണ രംഗത്തും കൂടുതൽ ശക്തി പ്രാപിക്കുന്നതിന് വേണ്ടിയുള്ള ഒരു ചുവടു വെയ്‌പിന്റെ ഭാഗമാണ് ഈ ലയനം എന്നാണ് അറിയുന്നത്. യു എഫ് ഒ മൂവീസിനെ പി.ഇ. ഫേം പ്രൊവിഡൻസ് ഇക്വിറ്റി പാർട്ണേഴ്സാണ് പിന്തുണയ്ക്കുന്നതെങ്കിൽ ക്യൂബിനെ നോമുറയും , ഇന്റൽ ക്യാപിറ്റലുമാണ് പിൻതുണയ്ക്കുന്നത് .ലയന പ്രഖ്യാപനത്തിനു ശേഷം യു.എഫ്.ഒയുടെ ഓഹരികൾ 7 ശതമാനം ഉയർന്ന് 466 രൂപയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button