Latest NewsNewsIndia

‘അമ്മ മരിച്ചത് മകൻ മനസ്സിലാക്കിയില്ല : മൃതദേഹവുമായി കഴിഞ്ഞത് നാല് ദിവസം.

അമ്മ മരിച്ചത് മനസിലാക്കാൻ സാധിക്കാതെ മാനസിക വിഭ്രാന്തിയുള്ള മകൻ അമ്മയുടെ മൃതദേഹത്തിനൊപ്പം ഒരേ ഫ്ലാറ്റിൽ കഴിഞ്ഞത് നാല് ദിവസം. കടുത്ത ദുർഗന്ധം മൂലം സമീപവാസികൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്‌. കൊല്‍ക്കത്തയിൽ പൈകപ്പാറ പ്രദേശത്തുള്ള ഒരു ഫ്‌ളാറ്റിലെ താമസക്കാരിയായ അറുപതു വയസുള്ള മിത്ര ബാസു ആണ് മരിച്ചത്.

ഇവരുടെ മകൻ അനിര്‍ഭാന്‍ ‘അമ്മ മരിച്ചത് മനസ്സിലാക്കാനാവാതെ മറ്റൊരു മുറിയില്‍ കഴിയുകയായിരുന്നു. അയൽവാസികളുടെ പരാതിയെ തുടർന്ന് പോലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. മിത്ര ബസു മരിച്ചിട്ട് നാല് ദിവസം എങ്കിലും ആയിരുന്നു. മകൻ അനിർഭാൻ അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു.’അമ്മ മറ്റൊരു മുറിയിൽ ഉറങ്ങുന്നു എന്നായിരുന്നു ഇയാളുടെ പ്രതികരണം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് മരിച്ച ശേഷം മകനും മിത്രയും മാത്രമായിരുന്നു ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. മിത്ര ഹൃദയാഘാതംമൂലമാണ് മരിച്ചതെന്നും മൃതദേഹത്തില്‍ മറ്റു മുറിവുകള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button