Latest NewsIndia

സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥാനം എത്രയെന്നറിയാം

ഡല്‍ഹി : സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളില്‍ കേരളത്തിന് രണ്ടാം സ്ഥാനം. പട്ടികയില്‍ ഒന്നാം സ്ഥാനം ഗോവയ്ക്കാണ്. കേരളത്തിന് പുറമെ മിസോറാം,സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം, മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

പട്ടികയില്‍ ഏറ്റവും ഒടുവിലെത്തിയത് ബിഹാറാണ്. ജാര്‍ഖണ്ഡും ഉത്തര്‍ പ്രദേശും ഡല്‍ഹിയുമാണ് ബിഹാറിന് മുമ്പുള്ളത്. നിരവധി ജീവിതഘടകങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ജിവിഐ തയ്യാറാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്രം,സുരക്ഷ എന്നിവയാണ് ഇതില്‍ മുന്‍നിര്‍ത്തിയത്.

സ്ത്രീകളുടെ ആരോഗ്യം കേരളത്തെ മുന്നിലെത്തിച്ചപ്പോള്‍, സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഗോവയും ഒന്നാമതെത്തി. പ്ലാന്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണ് പുറത്ത് വിട്ടത്. ജിവിഐ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ദേശീയ ശരാശരി 0.5314 ആയിരിക്കെ ഗോവയുടെ ഇന്‍ഡെക്‌സ് 0.656. കേരളത്തിന്റെ ജിവിഐ 0.634 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button