ന്യൂഡല്‍ഹി•വളഞ്ഞ ലിംഗമുള്ള പുരുഷന്മാര്‍ക്ക് വിവിധ തരത്തിലുള്ള ക്യാന്‍സറുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം.
പെയ്റോണി രോഗമെന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ലിംഗത്തില്‍ രൂപംകൊള്ളുന്ന ‘പ്ലാക്’ എന്നറിയപ്പെടുന്ന സ്കാര്‍ കലകളാണ് ലിംഗത്തെ മുകളിലേക്കോ, വശങ്ങളിലേക്കോ വളഞ്ഞതാക്കുന്നത്.
ലിംഗം വളയുന്നതിന് ഇടയാക്കുന്ന ജീനുകള്‍ക്ക് ക്യാന്‍സറുമായി ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
ടെക്സാസിലെ ഹൂസ്റ്റണില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ ഈ അവസ്ഥയിലുള്ള 48,000 ഓളം പുരുഷന്മാരിലും ഉദ്ധാരണക്കുറവ് നേരിടുന്ന 10 ലക്ഷത്തോളം പേരില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
വളഞ്ഞ ലിംഗമുള്ളവര്‍ക്ക് ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ആമാശയ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 42 ശതമാനവും ത്വക്ക് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 20 ശതമാനവും വൃഷ്ണത്തില്‍ ക്യാന്‍സര്‍ ഉണ്ടാകുന്ന സാധ്യത 39 ശതമാനവും കൂടുതലാണെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി.
ഈ അവസ്ഥയുള്ള ഭൂരിപക്ഷം പേര്‍ക്കും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് കഴിയും. പക്ഷേ, ചിലര്‍ക്ക് അത് ബുദ്ധിമുട്ടോ, വേദനാജനകമോ ആയേക്കാം.
വളഞ്ഞ ലിംഗത്തിന് പ്രത്യേകിച്ച് ചികിത്സയൊന്നും ചെയ്യേണ്ടതില്ലെന്നും ഈ അവസ്ഥ തനിയെ മാറുമെന്നും വിദഗ്ധര്‍ പറയുന്നു.
Post Your Comments